« »

തക്കാളിയും ഉരുളക്കിഴങ്ങും ഒരു ചെടിയില്‍, വില 1500 രൂപ


തക്കാളിയും ഉരുളക്കിഴങ്ങും തികച്ചും വ്യത്യസ്തമായ രണ്ട് ഫലങ്ങളാണ്. ഒന്ന് പഴവും മറ്റൊന്ന് കിഴങ്ങുമാണെന്നതാണ് പ്രത്യേകത. പല രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഇവയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ടൊമാറ്റോ കെച്ചപ്പും ഫ്രഞ്ച് ഫ്രൈസ് അടക്കമുള്ള ഉരുളക്കിഴങ്ങ് വിഭവങ്ങളും ഏറെപ്രിയങ്കരമാണു താനും. പക്ഷെ, ഇവക്ക് ഒരു കാര്യത്തില്‍ സമാനതയുണ്ട്. എല്ലാത്തിലും ആല്‍ക്കലോയ്ഡുകള്‍ (ക്ഷാരഗുണം) അടങ്ങിയതിനാല്‍ നൈറ്റ്ഷേഡ്സ് (nightshade foods) എന്ന ഒരു കുടുംബത്തില്‍പെടുന്നതാണ് ഇരുവരും. ഈ ബന്ധം ഇപ്പോള്‍ അനുഗ്രഹമായി തീര്‍ന്നിരിക്കുകയാണ്.
അതിനാല്‍ ഒരേ സമയം തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന ചെടി യാഥാര്‍ഥ്യമായി. ഗ്രാഫ്റ്റിങ്ങിലൂടെയാണ് ഉല്‍പാദിപ്പിച്ചത്. ജനിതകമാറ്റം വരുത്തിയതല്ലത്രെ. തക്കാളി ചെടിയുടെ തണ്ട് ഉരുളക്കിഴങ്ങ് ചെടിയുടെ വേരു ഭാഗത്ത് ഒട്ടിച്ചുചേര്‍ക്കുകയാണ് ചെയ്തത്. അങ്ങനെ തക്കാളി മുകളിലും ഉരുളക്കിങ്ങ് ഭൂമിക്കടിയിലും ഉണ്ടായി. ലണ്ടന്‍ ഇപ്സവിച്ചിലെ ഉദ്യാന നിര്‍മാതാക്കളായ തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ കമ്പനിയാണ് ‘ടൊം ടാറ്റോ’ (TomTato) എന്ന പേരില്‍ സങ്കര ചെടി വിപണിയിലത്തെിച്ചിരിക്കുന്നത്. ഇതുണ്ടാക്കാന്‍ 15 വര്‍ഷത്തോളമെടുത്തു. ഇംഗ്ളണ്ടിലും ന്യൂസിലന്‍ഡിലും പുതിയ ചെടി വാങ്ങാന്‍ കിട്ടും. വില 24 ഡോളര്‍ (1500 രൂപ) വരും. നടുമ്പോള്‍ ചെടി ത
ക്കാളിയാണെന്ന് തോന്നും. 500ഓളം തക്കാളിപ്പഴങ്ങളും കായ്ക്കും. എന്നാല്‍ മണ്ണില്‍നിന്ന് പിഴുതുനോക്കിയാല്‍ വേരുകളില്‍ കുനുകുനെ പിടിച്ചിരിക്കുന്ന വെള്ള ഉരുളക്കിഴങ്ങുകള്‍ കാണാം. ഒരു സീസണ്‍ മുഴുവന്‍ ചെടി ലം നല്‍കും. ഒരേസമയം തക്കാളിയും ഉരുളക്കിഴങ്ങും ഉണ്ടാകുകയും ചെയ്യും. 40 കിലോ കൊള്ളുന്ന ചാക്കിലോ 40 ലിറ്റര്‍ ചട്ടികളിലോ വീടിന് അകത്തോ പുറത്തോ ഇഷ്ടം പോലെ വളര്‍ത്താമെന്നതാണ് മേന്മ.
ഗ്രാഫ്റ്റിങ് വഴി ഇത്തരം ചെടികള്‍ മുമ്പും ഉണ്ടാക്കിയിരുന്നു. എന്നാല്‍ വാണിജ്യാവശ്യത്തിന് ആദ്യമായാണ് ഒരു കമ്പനി വിപണിയിലിറക്കുന്നതെന്നും തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ കമ്പനി പറഞ്ഞു. നേരത്തെ സൃഷ്ടിച്ചവയുടെ രുചിയില്‍ വ്യത്യാസമുണ്ടായിരുന്നതായും എന്നാല്‍ ‘ടൊം ടാറ്റൊ’ രുചികരമാണെന്നും തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ ഡയറക്ടര്‍ പോള്‍ ഹാന്‍സേര്‍ഡ് പറഞ്ഞു. ന്യൂസിലന്‍ഡിലും സമാന ഉല്‍പന്നം ‘പൊട്ടറ്റൊ ടൊം’ എന്ന പേരില്‍ ഈയാഴ്ച പുറത്തിറക്കിയിരുന്നു.

No comments:

Post a Comment

DETAILS OF J.C. BOSE