« »

സുബ്രമണ്യം ചന്ദ്രശേഖര്‍

ലോകം കണ്ട ജ്യോതിശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനായിരുന്നു സുബ്രഹ്മണ്യം ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റെ ‍ജന്മദിനമാണ്  ഒക്ടോബര്‍ 19.അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും നമ്മു‍‍ടെ കുട്ടികള്‍ മനസ്സിലാക്കട്ടെ. ഒക്ടോബര്‍19 ന് ശാസ്ത്രാദ്ധ്യാപകര്‍ തീര്‍ച്ചയായും ക്ലാസ്സുകളില്‍ അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമെന്ന്  ‍ഞങ്ങള്‍ പ്രതീക്ഷിക്കുന്നു - സയന്‍സ് ഇനിഷ്യേറ്റീവ്

ഓരോ ഇന്ത്യക്കാരനും ഭൗതികശാസ്ത്രം എന്ന് കേള്‍ക്കുമ്പോള്‍ മറക്കാന്‍ പറ്റാത്ത പേരാണ് സി വി രാമന്‍ എന്നത് 1930 ല്‍ നോബല്‍ സമ്മാനം കിട്ടി എന്നതിലും വലുതായി നാം മനസിലാക്കേണ്ടത് ഐസക്ക്‌ ന്യുട്ടന്‍ എന്ന മഹാപ്രതിഭയുമായി അദ്ദേഹത്തിന്‍റെ അടുത്ത ബന്ധം രണ്ടുപെരുടയും പല ശാസ്ത്ര കണ്ടുപിടുത്തങ്ങളെയും സ്വാധീനിച്ചു രാമന്‍റെ പിതാവിന്‍റെ സഹോദരപുത്രനാണ് ചന്ദ്രശേഖര്‍ രാമനു ശേഷം 53 വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു ഇന്ത്യക്കാരന് നോബല്‍ സമ്മാനം ലഭിച്ചു അതാണ് സുബ്രമണ്യം ചന്ദ്രശേഖര്‍ 
1910 ഒക്ടോബര്‍ 19 നു ലാഹോറിലാണ് അദ്ദേഹം ജനിച്ചത് സുബ്രമണ്യ അയ്യരുടെയും സീതാലക്ഷ്മിയുടെയും മകനായ ചന്ദ്ര യുടെ പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ തന്നെ ആയിരുന്നു റെയില്‍വേ ജോലിക്കാരനായ പിതാവ് രാവിലെയും വൈകിട്ടും ചന്ദ്രയെ പ്രത്ത്യേകം പഠിപ്പിക്കുമായിരുന്നു
1922 മുതല്‍ 1925 ചെന്നയിലെ ഹിന്ദു സ്ക്കൂളില്‍ പഠിച്ചു അതിനു ശേഷം പ്രസിഡന്‍സി കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ 1930 ല്‍ പത്തൊന്‍പതാം വയസ്സില്‍ ബിരുദം നേടി 1930 ജൂലൈയില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഉപരി പഠനത്തിനു ലണ്ടനിലേക്ക് കപ്പലില്‍ യാത്ര തിരിച്ചു ആ യാത്രയില്‍ അദ്ദേഹം നടത്തിയ കണ്ടുപിടുത്തമാണ് 1983 ല്‍ നോബല്‍ സമ്മാനം നേടികൊടുത്തത് 1936 ല്‍ സഹപാഠിയായ ലളിത ദൊരൈസ്വാമിയേ വിവാഹം കഴിച്ചു 1937 മുതല്‍ അദ്ദഹം മരിക്കുന്ന 1995 ആഗസ്റ്റ് 21 വരെ ചിക്കാഗോ സര്‍വകലാശാലയില്‍ ആധ്യാപകന്‍ ആയിരുന്നുനക്ഷത്രങ്ങുടെ മരത്തെ കുറിച്ചും ബ്ലാക്ക്‌ ഹോളിന്റെ രൂപപെടലും ആദ്യമായി പ്രവചിച്ചത് സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന ചദ്ര ആണ് സൂര്യന്‍റെ മാസ്സിന്റെ 1.44 ഇരട്ടി എന്നത് വെള്ളക്കുള്ളന്‍ നക്ഷത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന പരിധിയാണ് നക്ഷത്രത്തിന്റെ മാസ്സ് അതിലും കൂടിയാല്‍ ആ നക്ഷത്രം സുപ്പര്‍ നോവ സ്ഫോടനത്തിനു വിധേയമായി ന്യുട്രോന്‍ നക്ഷത്രമോ ബ്ലാക്ക്‌ ഹോളോ ആകുന്നു ഈ പരിധിക്ക് ചന്ദ്രശേഖര്‍ പരിധി എന്ന് വിളിക്കുന്നു ഈ കണ്ടുപിടുത്തമാണ് അദ്ദേഹത്തിനു നോബല്‍ സമ്മാനം നേടികൊടുത്തത്

ബ്ലാക്ക് ഹോള്‍


ബ്ലാക്ക്‌ ഹോള്‍ അഥവാ തമോഗര്‍ത്തം നാം ഒരു വസ്തുവിനെ കാണുന്നത് പ്രകാശം വസ്തുവില്‍ തട്ടി തിരിച്ചു നമ്മുടെ കണ്ണില്‍ പതിക്കുമ്പോഴാണ്. ഒരു വസ്തുവില്‍ തട്ടുന്ന പ്രകാശത്തെ അത് പ്രതിഫലിപ്പിക്കാതെ ആകര്‍ഷിച്ചു ഉള്ളിലക്ക് കടത്തിവിടുകയാണെങ്കില്‍ വസ്തു ഇരുണ്ടാതായി അല്ലെങ്കില്‍ കറുപ്പ് നിറത്തില്‍ ആയിരിക്കും തോന്നുന്നത് . ഇങ്ങനെ തട്ടുന്ന പ്രകാശങ്ങളെപ്പോലും ആകര്‍ഷിച്ചു ഉള്ളിലേക്ക് കടത്തിവിടുന്ന അഗാധ ഗര്‍ത്തങ്ങളാണു ബ്ലാക്ക്‌ ഹോള്‍. ബ്ലാക്ക്‌ ഹോള്‍ ജനിക്കുന്നത് ചിലതരം നക്ഷത്രങ്ങളുടെ മരണത്തോട് കൂടിയാണ്. പ്രകാശത്തിനുപോലും ബ്ലാക്ക്‌ ഹോളിന്റെ അടുത്തുകൂടി പോകാന്‍ കഴിയാത്തതിനാല്‍ ഇവയെ കുറിച്ചുള്ള പഠനം അതീവ ദുഷ്കരമാണ്. അതുകൊണ്ട് തന്നെ പലനിരീക്ഷണ ഫലങ്ങളും പിന്നീട് മാറ്റേണ്ടി വന്നിട്ടുണ്ട് .ഇതുവരെയുള്ള അറിവ് അനുസരിച്ച് അകത്തേക്ക് മാത്രം കടക്കാവുന്ന ഒരു ഗുഹയാണ് ബ്ലാക്ക്‌ ഹോള്‍. നക്ഷത്രങ്ങളുടെ പ്രകാശം ന്യുക്ലിയാര്‍ ഫ്യുഷന്‍ എന്ന പ്രതിഭാസം വഴിയാണ് ഉണ്ടാകുന്നതു്. ഈ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ പ്രകാശത്തിന്റെ അളവ് കുറയുന്നു അങ്ങനെ പ്രകാശം വറ്റി ആ നക്ഷത്രം മരിക്കുവാന്‍ തുടങ്ങുന്നു. ബ്ലാക്ക്‌ ഹോളില്‍ ഗുരുത്വാകര്‍ഷണം പ്രവചനാതീതം ആണ്. ഗുരുത്വാകര്‍ഷണ ബലം എന്നത് ദ്രവ്യമാനം (മാസ്സ് ) ഉള്ള വസ്ത്തുക്കളുടെ, ആകര്‍ഷിക്കുമ്പോള്‍ ഉള്ള ബലമാണ് എന്നാണ് ഐസക്‌ന്യൂട്ടന്റെ ഭുഗുരുത്വാകാര്‍ഷണ സിദ്ധാന്തം പറയുന്നത്.ഗ്രഹങ്ങളും സൂര്യനും തമ്മിലുള്ള ഗുരുത്വാകര്‍ഷണ ബലം മൂലമാണ് സൂര്യന് ചുറ്റും ഗ്രഹങ്ങള്‍ക്ക് കറങ്ങുവാന്‍ കഴിയുന്നത് . 1795 ല്‍ പിയറി ലപ്ലാസ് എന്ന ഫ്രഞ്ച് ശാസ്ത്രകാരനാണ് ഇരുണ്ട നക്ഷത്രങ്ങളെ കുറിച്ചു ആദ്യം പ്രവചിച്ചത് .അദ്ദേഹത്തിന്റെ സിദ്ധാന്തം അനുസരിച്ചു സൂര്യന്റെ 250 ഇരട്ടി വ്യാസമുള്ള ഒരു നക്ഷത്രത്തിന്‍റെ ഗുരുത്വാകര്‍ഷണ ബലം വളരെ വലുതായിരിക്കും.ആനക്ഷത്രത്തില്‍നിന്നും പ്രകാശത്തിത്തിനുപോലുംപുറത്ത്കടക്കാന്‍ഗുരുത്വാകര്‍ഷണബലം അനുവദിക്കില്ല. അതുകൊണ്ട്തന്നെ അത് അദൃശ്യമായി തോന്നും .1916 ലെ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം പുറത്തുവന്നതോട് കൂടി ഗുരുത്വകര്‍ഷണത്തിനു പുതിയ വിശദീകാരണം വന്നു.ഇത് ബ്ലാക്ക്‌ ഹോള്‍ എന്ന ആശയത്തിനെ ശാസ്ത്ര ലോകത്ത് സജീവമാക്കി. ബ്ലാക്ക്‌ ഹോളിന്റെ എല്ലാ സിദ്ധാന്തങ്ങളും അപേക്ഷിക സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഉള്ളതാണ് .ബ്ലാക്ക്‌ ഹോളിനെ കുറിച്ചുള്ള വിശദമായ പഠനം നടത്തി അവ ഉണ്ടാകാനുള്ള സാദ്ധ്യതകളെ കുറിച്ച് പ്രവചിച്ചത് 1930 ല്‍ സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന ഇന്ത്യന്‍ ശാസ്ത്രകാരനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നഷത്രങ്ങള്‍ക്ക് ഉള്ളിലെ ഹൈഡ്രജന്‍ ഐസോട്ടോപ്പുകള്‍ ന്യുക്ലിയര്‍ ഫ്യുഷന് വിധേയമായി ഹീലിയം ന്യുക്ലിയാസ്‌ ഉണ്ടാകുന്ന പ്രവര്‍ത്തനം നടക്കുന്നു അപ്പോള്‍ ഉണ്ടാകുന്ന ഊര്‍ജത്തിന്റെ ഫലമായിട്ടാണ് നക്ഷത്രം പ്രകാശിക്കുന്നത്. ഈ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഹൈഡ്രജന്‍ അറ്റങ്ങള്‍ തീര്‍ന്നു പോവുകയും പ്രവര്‍ത്തനം നടക്കാതെ വരുമ്പോള്‍ ഊര്‍ജ്ജം ഉണ്ടാകാതിരിക്കുകയും നക്ഷത്രങ്ങള്‍ പ്രകാശിക്കാതെ ഇരിക്കുകയും ചെയ്യുന്നു. സൂര്യനെക്കള്‍ വലുപ്പമുള്ള നക്ഷത്രങ്ങള്‍ ഈ അവസ്ഥയില്‍ ബ്ലാക്ക്‌ ഹോളായി മാറാം.1970 ല്‍ സ്റ്റീഫന്‍സ് ഹോക്കിങ്ങിന്‍റെ കണ്ടുപിടുത്തം ശാസ്ത്ര ലോകത്തെ അത്ഭുതപെടുത്തുന്നതായിരുന്നു; ബ്ലാക്ക്‌ ഹോളില്‍ നിന്നും വളെരെ ചെറിയ അളവില്‍ വികിരണങ്ങള്‍ പുറത്തുവരുന്നു എന്ന് അദ്ദഹം കണ്ടെത്തി ഈ വികിരണ ചോര്‍ച്ച മൂലം ബ്ലാക്ക്‌ ഹോളിനും മരണം ഉണ്ടാകാമെന്ന് അദ്ദേഹം പ്രവചിച്ചു . നക്ഷത്രത്തിന്റെ ജനനം വാതകങ്ങളും പൊടിപടലങ്ങളും ചേര്‍ന്ന് രൂപപ്പെടുന്ന മേഘപാളിയെ നെബുലകള്‍ എന്ന് വിളിക്കുന്നു.ഇവയാണ് നക്ഷത്രമായി മാറുന്നത് ഒരു നെബുല നക്ഷത്രമായി മാറണമെങ്കില്‍ പത്ത് ലക്ഷം വര്‍ഷമെങ്കിലും വേണം നെബുലകളിലെ കണികകള്‍ ഗുരുത്വാകര്‍ഷണ ബലത്തിന്‍റെ ശക്തിയാല്‍ ഒരു സ്ഥലത്ത് കൂടിച്ചേരുന്നു.ഈ അവസ്ഥയില്‍ നെബുലയെ പ്രോടോ സ്റ്റാര്‍ എന്ന് വിളിക്കാം.ഗുരുത്വാകര്‍ഷണ ബലം കൂടികൂടി വരുന്നതിനാല്‍ പ്രോട്ടോ സ്റ്റാര്‍ ചുരുങ്ങി ചെറുതാകുകയും ഗുരുത്വകര്‍ഷണം കൂടിയ അവസ്ഥയിലും എത്തുന്നു.അപ്പോള്‍ അതിനുള്ളില്‍ ന്യുക്ലിയര്‍ ഫ്യുഷന്‍ പ്രവര്‍ത്തനം നടക്കുകയും ഒരു നക്ഷത്രമായി മാറുകയും ചെയ്യുന്നു. കുറെ കാലം കഴിയുമ്പോള്‍ കേന്ദ്രഭാഗത്തെ ഹൈഡ്രജന്‍ തീരുകയും ന്യുക്ലിയര്‍ പ്രവര്‍ത്തനം കുറയുന്നു കേന്ദ്ര ഭാഗത്ത് ഹീലിയത്തിന്റെ അളവ് കൂടുതലും പുറത്ത് ഹൈഡ്രജന്‍റെ അളവ് കൂടുതലും ആകുന്നു അപ്പോള്‍ ന്യുക്ലിയര്‍ പ്രവര്‍ത്തനം കൂടുതല്‍ നടക്കുന്നത് പുറത്ത് ആയതിനാല്‍ അവിടെ നിന്നും ഊര്‍ജ്ജം പുറത്തേക്ക് ധാരാളം ഒഴുകുന്നു അതുകൊണ്ട് പുറംഭാഗം വികസിക്കുന്നു എന്നാല്‍ കേന്ദ്രത്തില്‍ ഗുരുത്വാകര്‍ഷണം കൂടി ഹൈഡ്രജനും ഹീലിയവും അവിടേക്ക് നീങ്ങി വീണ്ടും ന്യുക്ലിയര്‍ പ്രവത്തം നടക്കുകയും ചെയ്യുന്നു വീണ്ടും പുറം തോട് വികസിക്കുകയും തണുക്കുകയും ചെയ്യുന്നു വലുതായി തീരുന്ന നക്ഷത്രം അപ്പോള്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്നു ഇതിനെ റെഡ്‌ ജയന്‍റെ അഥവാ ചുവന്ന ഭീമന്‍ എന്ന് വിളിക്കുന്നു സൂര്യനെ പോലെ ശരാശരി നക്ഷത്രം ആയിരകണക്കിന് ദശലക്ഷം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ന്യുക്ലിയര്‍ പ്രവര്‍ത്തനം കുറയുകയും ഗുരുത്വാകര്‍ഷണ ബലം കൂടുകയും അത് ഉള്‍ഭാഗത്തേക്ക് ചുരുങ്ങുകയും ചെയ്യുന്നു.ക്രമാതീതമായ താപനിലയുള്ള ഇത്തരം നക്ഷത്രങ്ങളുടെ വലുപ്പം കുറയുന്നു. ഈ അവസ്ഥയില്‍ ഇതിനെ വെള്ളക്കുള്ളന്‍ എന്ന് വിളിക്കാം.കുറച്ചുകൂടി കഴിഞ്ഞു നക്ഷത്രത്തില്‍ നിന്നും പ്രകാശനഷ്ട്ടപ്പെട്ടു സാന്ദ്രത വളരെ കൂടിയ കറുത്ത ഒരു കട്ടയായി മാറുന്നു ഇതാണ് കറുത്ത കുള്ളന്‍ നക്ഷത്രങ്ങളുടെ മരണം സൂര്യനേക്കാള്‍ പത്തിരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളെ ഭീമന്‍ നക്ഷത്രമെന്നു വിളിക്കുന്നു(ചുവന്ന ഭീമന്‍ ). ഇത്തരം നക്ഷത്രങ്ങളിലെ ഹൈഡ്രജന്റെ അളവ് കുറഞ്ഞ്‌ വന്നു ന്യുക്ളിയര്‍ പ്രവര്‍ത്തനം കുറയുന്ന സമയത്ത് നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍ ഗുരുത്വാകര്‍ഷണം കൂടി നക്ഷത്രം അകത്തേക്ക് ചുരുങ്ങുന്നു. അപ്പോള്‍ താപനില വളരെ കൂടുന്നു ഇതിന്‍റെ ഫലമായി ഒരു പൊട്ടിത്തെറി ഉണ്ടാകുന്നു. ഇതിനെ സുപ്പേര്‍ നോവ എന്നുപറയുന്നു .മുന്‍പ് പറഞ്ഞ പോലെ സൂര്യനെ പോലെ ശരാശരി വലുപ്പമുള്ള നക്ഷത്രങ്ങള്‍ ചുരുങ്ങി ചെറുതായി വെള്ളകുള്ളന്‍ ആകുന്നതുപോലെയല്ല സൂര്യനേക്കാള്‍ പത്തിരട്ടി വലുപ്പമുള്ള നക്ഷത്രങ്ങളുടെ മരണം. പൊട്ടിത്തെറിക്ക് ശേഷം ഗുരുത്വാകര്‍ഷണം കൂടിയതും ഭാരം കൂടിയതുമായ ഒരു ചെറിയ ന്യുട്രോന്‍ നക്ഷത്രമായി മാറുന്നു. ഒരു ന്യുട്രോണ്‍ നക്ഷത്രത്തിന്‍റെ ഭാരം സൂര്യന്റെഭാരത്തിന്റെ രണ്ടിരട്ടിയായാല്‍ അകത്തേക്കുള്ള അതിന്റെ തകര്‍ച്ച തുടരുകയും തുടര്‍ന്നു അതൊരു ബ്ലാക്ക്‌ ഹോള്‍ ആയി മാറുകയും ചെയ്യും.അതുകൊണ്ടാണ് ബ്ലാക്ക്‌ ഹോളിന്റെ ഉള്ളിലെ ഗുരുത്വാകര്‍ഷണം വളരെ കൂടുതലാകുന്നത് . ഒരു സാങ്കല്പിക കഥ ഒരു ബ്ലാക്ക്‌ ഹോളിലേക്ക് കയറാന്‍ ഒരാള്‍ അതിന്റെ അരികില്‍ നില്‍ക്കുന്നു എന്ന് കരുതുക. അപ്പോള്‍ അയാളുടെ കലില്‍ അനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷണം തലയില്‍ അനുഭവപ്പെടുന്നതിന്റെ ആയിരം മടങ്ങാണ്. അപ്പോള്‍ അയാളുടെ ശരീരം വലിച്ചു നീട്ടപ്പെടും-മൈലുകള്‍ നീളമുള്ള നേരിയ ഒരു നാരായി മാറുന്നു;കിലോമീറ്റര്‍ ഉള്ളിലേക്ക് ഈ നാരിനെ വലിച്ചിടുന്നു; ഒരു സെക്കന്റിന്റെ ഒരു ലക്ഷത്തിന്റെ ഒരു അംശം മതി ഇത്രയും സംഭവിക്കാന്‍.

No comments:

Post a Comment

DETAILS OF J.C. BOSE