ഒരു മനുഷ്യനെ സംബന്ധിച്ചിടുത്തോളം വളരെ ചെറിയൊരു കാല്‍വെയ്പ് പക്ഷേ മനുഷ്യരാശിയെ സംബന്ധിച്ച് വലിയൊരു കുതിച്ചുചാട്ടം നീല്‍ ആംസ്ട്രോങ എന്ന ആ ബഹിരാകാശ സഞ്ചാരിയുടെ വാക്കുക്കള്‍ ചരിത്രത്തില്‍ ഇടം നേടി ലോകം മിന്നല്‍ വേഗത്തില്‍ വികസിച്ചതിനു പിന്നില്‍ റോക്കറ്റുകളുടെ പങ്ക് വളരെ വലുതാണ്
നമുക്ക് മുകളില്‍ എന്താണ് എന്ന ചോദ്യത്തിന് ഉത്തരം ആകാശം എന്നത് മാറി ആകാശത്തിനു മുകളില്‍ ബഹിരാകാശം എന്ന വാക്ക് ആദ്യമായി മനുഷ്യന്‍ പറഞ്ഞു തുടങ്ങി. പിന്നീട് അവിടെ എത്തുവാനുള്ള മാര്‍ഗം തേടിയ മനുഷ്യന് റോക്കറ്റ് എന്ന വാഹനം ലഭിച്ചു.
1961 ഏപ്രില്‍ 12 രാവിലെ ഒന്‍പതു കഴിഞ്ഞു ഏഴു മിനുട്ട് റഷ്യക്കാരനായ യുറി ഗഗാറിന്‍ ആദ്യമായി ബഹിരകാശത്തേക്ക് വോസ്റ്റോക് എന്ന ബഹിരാകാശവാഹനത്തില്‍ യാത്രയായി .അപ്പോള്‍ യൂറിയുടെ പ്രായം 27 വയസ്.ഏതാനും സമയം കഴിഞ്ഞപ്പോള്‍ യൂറിയുടെ ശരീരം ഗുരുത്വാകര്‍ഷണം കൂടിയതുമൂലം പറ്റിച്ചേര്‍ന്നു സീറ്റിലേക്ക് അമര്‍ന്നു .ഭാരംവെച്ചതുപോലെ കയ്യും കാലും അനക്കാന്‍ കഴിയാതെ ഒരു അനുഭവം എന്നാല്‍ മികച്ച പരിശീലനം ലഭിച്ചതിനാല്‍ അത് തരണം ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ വിപരീത അനുഭവം ഭാരം കുറഞ്ഞു വന്നു സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി കാബിനില്‍ മുകളില്‍ പൊങ്ങിക്കിടന്നു അപ്പോഴേക്കും വാഹനം ഭൂമയെ വലയംവെച്ചുതുടങ്ങി ഭൂമിയെ നോക്കികാണുന്ന യുറിയുടെ മനസ്സ് സന്തോഷത്തിനും അപ്പുറം കടും നീല നിറത്തില്‍ ഭൂമി ഭൂമിയില്‍ നിന്നും കാണുന്നതിനേക്കാള്‍ നൂറിരട്ടി തീവ്രമായി പ്രകാശിക്കുന്ന സൂര്യന്‍, ആ കാഴ്ച ആദ്യമായി കാണുന്ന ആളാണ് യുറി. പെട്ടെന്ന് കൂരിരുട്ടില്‍ അകപ്പെട്ടു സൂര്യന് അഭിമുഖതിനപ്പുറം ഭൂമിയുടെ മറുപുറത്ത് വന്നപ്പോളായിരുന്നു അത്. എഴുപതു മിനിറ്റിനു ശേഷം മടക്കയാത്ര ഒരു മണിക്കുറും നാല്‍പ്പത്തെട്ടു മിനിട്ടും എടുത്തായിരുന്നു ആ യാത്ര . ഒരു മരപ്പണിക്കാരന്‍റെ മകന് എത്താവുന്ന ദൂരത്തിന് അപ്പുറം
ചൈനക്കാരുടെ തീയമ്പുകള്‍ ആണ് റോക്കറ്റിന്റെ ആദ്യരൂപം ഇരുപതാം നൂറ്റാണ്ടിലെ കണ്ടുപിടുത്തമാണ് ഇപ്പോഴുള്ള റോക്കറ്റ്. ആദ്യകാലത്ത് റോക്കറ്റ് യുദ്ധ ത്തിനു ആണ് ഉപയോഗിച്ചത് ഇന്ത്യയില്‍ ഹൈദരാലി ആണ് യുദ്ധത്തിനു റോക്കറ്റ് ഉപയോഗിച്ചത്
റഷ്യയിലെ കോണ്‍സ്റ്റാന്‍ട്രിന്‍ സിയോള്‍ കൊവസ്കിയാ ആണ് ബഹിരാകാശ യാത്രയുടെ പിതാവായി അറിയപ്പെടുന്നത് ബഹിരാകാശ വാഹനങ്ങള്ടെ സാങ്കേതികവിദ്യ അറിയപ്പെടുന്നത് ഒസട്രോനോട്ടിക്ക്സ് എന്നാണ്.( ഈ കുറിപ്പ് തയ്യാറാക്കി അയച്ചു തന്നത് മുതുകുളം കെ.വി.എസ്..എച്ച്.എസ്.എസ്സിലെ ഹെഡ് മാറ്ററായ മനോജ് സാറാണ്)
No comments:
Post a Comment