« »

വേള്‍‍ഡ് സ്പേസ് വീക്ക് - ഒക്ടോബര്‍ 4 മുതല്‍ 10 വരെ


ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ സയന്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ 
ബഹിരാകാശവാരാചരണത്തിനു തുടക്കം. ഒക്ടോബര്‍ 8ന് വി.എസ്.എസ്. സിയുടെ 
ബഹിരാകാശക്ലാസ് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍
----------------------------------------------

ഒക്ടോബര്‍ 4 ന്      -  ചൊവ്വ നമ്മുടെ സുഹൃത്ത് - വീ‍ഡിയോപ്രദര്‍ശനം
                                                                                                                   
ഒക്ടോബര്‍ 7,2pm    - ഉപന്യാസമത്സരം
 ( സ്കൂള്‍ തലം യു.പി ,എച്ച്.എസ് ,  എച്ച്.എസ്.എസ് )
  വിഷയം -ചൊവ്വ പര്യവേക്ഷണത്തിലൂടെ ഭൂമിയെ   കണ്ടെത്തല്‍
ഒക്ടോബര്‍ 8,11 am   - പെയിന്റിംഗ് മത്സരം
                    ( സ്കൂള്‍ തലം- എല്‍. പി,യു.പി ,
                     എച്ച്.എസ്   എച്ച്.എസ്.എസ് )
                               _______________________________________________
                                     
    എല്‍.പി - ഏതുവിഷയവും തെരഞ്ഞെടുക്കാം
    യു.പി- ശാസ്ത്രം മനുഷ്യനന്മയ്ക്ക്
    എച്ച്.എസ് & എച്ച്.എസ്.എസ് -
                  ചൊവ്വ പര്യവേക്ഷണത്തിലൂടെ ഭൂമിയെ കണ്ടെത്തല്‍
                             _________________________________________________
ഓക്ടോബര്‍ 8 ന് ഉച്ചയ്ക്ക്  2 മണിക്ക്  നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ വെച്ച് തിരുവനന്തപുരം വിക്രം സാരാഭായി സ്പയ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബഹിരാകാശ ക്ലാസ് സംഘടിപ്പിക്കുന്നു
ഒക്ടോബര്‍ 9,2pm         -  പ്രസംഗമത്സരം
                ( സ്കൂള്‍ തലം യു.പി ,എച്ച്.എസ്   എച്ച്.എസ്.എസ് )
                          ___________________________________________________
                                                     
                       1.ബഹിരാകാശഗവേഷണവും മാനവപുരോഗതിയും                                    
                       2. മാനവ പുരോഗതിയില്‍ ശാസ്ത്രത്തിന്റെ പങ്ക്
                       3.ബഹിരാകാശവും ലോകസമാധാനവും
                          ___________________________________________________

ഒക്ടോബര്‍ 10,2pm           -  ക്വിസ് മത്സരം  യു.പി ,എച്ച്.എസ്

ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15 വരെ  -Eyes on Ison ,ഐസോണ്‍ വാല്‍ നക്ഷത്രത്തിന്റെ വരവുമായി ബന്ധപ്പെട്ട ശാസ്ത്രബോധനപരിപാടി
           - ക്ലാസ്സുകള്‍ , ആകാശ നിരീക്ഷണം, വീഡിയോ പ്രദര്‍ശനം
             തുടങ്ങിയപരിപാടികള്‍

തക്കാളിയും ഉരുളക്കിഴങ്ങും ഒരു ചെടിയില്‍, വില 1500 രൂപ


തക്കാളിയും ഉരുളക്കിഴങ്ങും തികച്ചും വ്യത്യസ്തമായ രണ്ട് ഫലങ്ങളാണ്. ഒന്ന് പഴവും മറ്റൊന്ന് കിഴങ്ങുമാണെന്നതാണ് പ്രത്യേകത. പല രാജ്യങ്ങളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഇവയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ടൊമാറ്റോ കെച്ചപ്പും ഫ്രഞ്ച് ഫ്രൈസ് അടക്കമുള്ള ഉരുളക്കിഴങ്ങ് വിഭവങ്ങളും ഏറെപ്രിയങ്കരമാണു താനും. പക്ഷെ, ഇവക്ക് ഒരു കാര്യത്തില്‍ സമാനതയുണ്ട്. എല്ലാത്തിലും ആല്‍ക്കലോയ്ഡുകള്‍ (ക്ഷാരഗുണം) അടങ്ങിയതിനാല്‍ നൈറ്റ്ഷേഡ്സ് (nightshade foods) എന്ന ഒരു കുടുംബത്തില്‍പെടുന്നതാണ് ഇരുവരും. ഈ ബന്ധം ഇപ്പോള്‍ അനുഗ്രഹമായി തീര്‍ന്നിരിക്കുകയാണ്.
അതിനാല്‍ ഒരേ സമയം തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന ചെടി യാഥാര്‍ഥ്യമായി. ഗ്രാഫ്റ്റിങ്ങിലൂടെയാണ് ഉല്‍പാദിപ്പിച്ചത്. ജനിതകമാറ്റം വരുത്തിയതല്ലത്രെ. തക്കാളി ചെടിയുടെ തണ്ട് ഉരുളക്കിഴങ്ങ് ചെടിയുടെ വേരു ഭാഗത്ത് ഒട്ടിച്ചുചേര്‍ക്കുകയാണ് ചെയ്തത്. അങ്ങനെ തക്കാളി മുകളിലും ഉരുളക്കിങ്ങ് ഭൂമിക്കടിയിലും ഉണ്ടായി. ലണ്ടന്‍ ഇപ്സവിച്ചിലെ ഉദ്യാന നിര്‍മാതാക്കളായ തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ കമ്പനിയാണ് ‘ടൊം ടാറ്റോ’ (TomTato) എന്ന പേരില്‍ സങ്കര ചെടി വിപണിയിലത്തെിച്ചിരിക്കുന്നത്. ഇതുണ്ടാക്കാന്‍ 15 വര്‍ഷത്തോളമെടുത്തു. ഇംഗ്ളണ്ടിലും ന്യൂസിലന്‍ഡിലും പുതിയ ചെടി വാങ്ങാന്‍ കിട്ടും. വില 24 ഡോളര്‍ (1500 രൂപ) വരും. നടുമ്പോള്‍ ചെടി ത
ക്കാളിയാണെന്ന് തോന്നും. 500ഓളം തക്കാളിപ്പഴങ്ങളും കായ്ക്കും. എന്നാല്‍ മണ്ണില്‍നിന്ന് പിഴുതുനോക്കിയാല്‍ വേരുകളില്‍ കുനുകുനെ പിടിച്ചിരിക്കുന്ന വെള്ള ഉരുളക്കിഴങ്ങുകള്‍ കാണാം. ഒരു സീസണ്‍ മുഴുവന്‍ ചെടി ലം നല്‍കും. ഒരേസമയം തക്കാളിയും ഉരുളക്കിഴങ്ങും ഉണ്ടാകുകയും ചെയ്യും. 40 കിലോ കൊള്ളുന്ന ചാക്കിലോ 40 ലിറ്റര്‍ ചട്ടികളിലോ വീടിന് അകത്തോ പുറത്തോ ഇഷ്ടം പോലെ വളര്‍ത്താമെന്നതാണ് മേന്മ.
ഗ്രാഫ്റ്റിങ് വഴി ഇത്തരം ചെടികള്‍ മുമ്പും ഉണ്ടാക്കിയിരുന്നു. എന്നാല്‍ വാണിജ്യാവശ്യത്തിന് ആദ്യമായാണ് ഒരു കമ്പനി വിപണിയിലിറക്കുന്നതെന്നും തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ കമ്പനി പറഞ്ഞു. നേരത്തെ സൃഷ്ടിച്ചവയുടെ രുചിയില്‍ വ്യത്യാസമുണ്ടായിരുന്നതായും എന്നാല്‍ ‘ടൊം ടാറ്റൊ’ രുചികരമാണെന്നും തോംസണ്‍ ആന്‍ഡ് മോര്‍ഗന്‍ ഡയറക്ടര്‍ പോള്‍ ഹാന്‍സേര്‍ഡ് പറഞ്ഞു. ന്യൂസിലന്‍ഡിലും സമാന ഉല്‍പന്നം ‘പൊട്ടറ്റൊ ടൊം’ എന്ന പേരില്‍ ഈയാഴ്ച പുറത്തിറക്കിയിരുന്നു.

പ്രപഞ്ച വിജ്ഞാനം തിരുത്തുമോ...?


സാബു ജോസ്

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്ലാങ്ക് ദൗത്യത്തിന്റെ കണ്ടെത്തലുകള്‍, പ്രപഞ്ചവിജ്ഞാനമേഖലയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടാനിടയുള്ള താകുമെന്ന് ശാസ്ത്രജ്ഞര്‍..

പ്രപഞ്ചത്തിന്റെ പ്രായം നാം കരുതിയിരുന്നതിലും അധികമാണോ? അതുമാത്രമല്ല, അതിലെ ഘടകങ്ങളുടെ കാര്യത്തിലും നമ്മുടെ കണക്കുകൂട്ടല്‍ തെറ്റിയോ? ശൈശവ പ്രപഞ്ചമാകട്ടെ മുമ്പു കരുതിയതിലും ക്രമരഹിതമായിരുന്നോ? ഇനി പ്രപഞ്ചത്തിന്റെ പ്രായം 1382 കോടി വര്‍ഷമെന്നു തിരുത്തി വായിക്കേണ്ടിവരുമത്രെ. പ്രപഞ്ചവികാസ നിരക്ക് നമ്മുടെ കണക്കുകൂട്ടലിലും കുറവാണ്. നക്ഷത്രസമൂഹങ്ങളും ഗ്രഹങ്ങളും നക്ഷത്രാന്തര ധൂളീപടലങ്ങളുമെല്ലാം അടങ്ങുന്ന സാധാരണ ദ്രവ്യരൂപം (Baryonic Matter) നാം കരുതിയതുപോലെ പ്രപഞ്ചത്തിന്റെ 4.6 ശതമാനമല്ല ഉള്ളത്, 4.9 ശതമാനമാണത്രെ.

DETAILS OF J.C. BOSE